മാള അന്നമനടയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

accident

തൃശൂര്‍ : മാള അന്നമനടയില്‍ ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിച്ചു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസിന്റേയും തളിയത്ത് ടൈറ്റസിന്റെയും മകനായ ടിന്റു ടൈറ്റസ് (23) ആണ് മരിച്ചത്. പള്ളിയില്‍ നിന്ന് റോഡിലേക്ക് കയറി വന്ന ഓട്ടോറിക്ഷയുടെ പിന്നില്‍ ടിന്റു ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരുക്കുകളോടെ ടിന്റുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top