പോളി വടക്കന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാഫി ഡോണ. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ജുബില്‍ രാജന് പി. ദേവ് ജഗന്നാഥായി വരുന്നു.
കഴിഞ്ഞ ദിവസം വിവേകായി മക്ബുല്‍ സല്മാന് എത്തുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ശ്രീവിദ്യ നായര്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
ഹെവന്‍ സിനിമാസിന്റെ ബാനറില്‍ ജോഷി മുരിങ്ങൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ജൂബില് രാജന് പി ദേവ്, ശരണ്‍, കിരണ്‍ രാജ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ജോഷി മുരിങ്ങൂര്‍, ജോബി, ജെയ്സ്, നീനാ കുറുപ്പ്, സീമ നായര്‍, രമ്യ പണിക്കര്‍, തേജല്‍, അംബിക മോഹന്‍, ഫജ്ത, ദക്ഷ്യ, ആന്‍സി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്യാമറ കൈകാര്യ ചെയ്യുന്നത് അശ്വഘോഷ് ആണ്. സംഗീതം നല്‍കിയിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. ഗാനരചന-രാജീവ് ആലുങ്കല്‍, ബി കെ ഹരിനാരായണന്.