കെ.എം ബഷീറിന്റെ കുടുംബത്തിന് ധനസഹായവുമായി എംഎ യൂസുഫലി; 10 ലക്ഷം നല്‍കും

അബുദാബി: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്റെ കുടുംബത്തിന് ധനസഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി. സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫായ കെ എം ബഷീറിന്റെ കുടുംബത്തിനാണ് യൂസുഫലി കൈത്താങ്ങ് ആയിരിക്കുന്നത്.

ഭാര്യയും രണ്ട് കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് യൂസുഫലി അറിയിച്ചു. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസുഫലി പറഞ്ഞു.

Top