ഏറ്റവും വലിയ മലയാളി കോടീശ്വരന്‍ യൂസഫലി; രണ്ടാമത് ഇന്‍ഫോസിസ് സ്ഥാപകന്‍ എസ്. ഗോപാലകൃഷ്ണന്‍

ഫോബ്സിന്റെ 2022ലെ അതിസമ്പന്നരുടെ പട്ടികയിലെ മലയാളികളില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഒന്നാമത്. ആഗോള തലത്തില്‍ 490 സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ഇന്‍ഫോസിസിന്റെ എസ്. ഗോപാലകൃഷ്ണനാണ് രണ്ടാമത്, 4.1 ബില്യണ്‍ ഡോളര്‍. ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രനാണ് 3.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്ത്.

പിന്നാലെയുള്ള മലയാളികളും ആസ്തിയും: രവി പിള്ള: 2.6 ബില്യണ്‍ ഡോളര്‍, എസ്. ഡി ഷിബുലാല്‍: 2.2 ബില്യണ്‍ ഡോളര്‍, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി: 2.1 ബില്യണ്‍ ഡോളര്‍, ജോയ് ആലുക്കാസ്: 1.9 ബില്യണ്‍ ഡോളര്‍, മുത്തൂറ്റ് കുടുംബം 1.4 ബില്യണ്‍ ഡോളര്‍ (ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, സാറ ജോര്‍ജ്ജ് മുത്തൂറ്റ് 1.4 ബില്യണ്‍ വീതം).

Top