എം.എ യൂസഫലി ആശുപത്രി വിട്ടു

കൊച്ചി: കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കിയതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി ആശുപത്രി വിട്ടു. പുലര്‍ച്ചെ ഒന്നരയോടെ യൂസഫലി അബുദാബിയിലേക്ക് പോയി. അബുദാബി രാജകുടുംബാംഗങ്ങള്‍ അയച്ച പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. ഭാര്യയും ജീവനക്കാരും ഒപ്പമുണ്ട്. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി.

അപകടത്തില്‍പ്പെട്ട ഹെലിക്കോപ്റ്റര്‍ ചതുപ്പില്‍ നിന്ന് നീക്കി. അറ്റകുറ്റപ്പണികള്‍ക്കായി ഹെലിക്കോപ്റ്റര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റി. നാലു ലീഫുകളും അഴിച്ചു മാറ്റിയ ശേഷം ക്രെയ്ന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് ഹെലിക്കോപ്റ്റര്‍ ലോറിയില്‍ കയറ്റിയത്.

Top