സമൂഹ മാധ്യമങ്ങളില്‍ വൈറലായ ‘മാ’ ഷോര്‍ട്ട് ഫിലിം; കനി കുസൃതിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്

മൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ തമിഴ് ഷോട്ട് ഫിലിമാണ് ‘മാ’.ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം കനി കുസൃതിക്ക്. ക്രിട്ടിക് ചോയ്‌സ് ഷോര്‍ട്ട് ഫിലിം അവാര്‍ഡ് (സി എസ് എഫ് എ) ആണ് കനിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്.

ചിത്രത്തില്‍ ഒന്‍പതാം ക്ലാസുകാരിയുടെ അമ്മയായ് എത്തിയ കനി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ബേബി അനഘയായിരുന്നു കനിയുടെ മകളായ് എത്തിയത്. സ്വാഭാവികമായ അഭിനയത്തിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്.

സര്‍ജുനി യാണ് ‘മാ’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധവും അവര്‍ അഭിമുഖീകരിക്കേണ്ടി വന്ന ഒരു പ്രതിസന്ധിയുമാണ് ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയം. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ കനിക്ക് പുരസ്‌ക്കാരം സമ്മാനിച്ചു.

Top