ആരോഗ്യനില വഷളായി; മഅദ്‌നിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഉയര്‍ന്ന രക്തസമ്മര്‍ദവും മൂലം അവശനിലയിലായതിനെ തുടര്‍ന്ന് മഅ്ദനിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രിയ സഹോദരങ്ങളെ,
മഅ്ദനി ഉസ്താദിന്റെ മകനാണ് ഈ കുറിപ്പ് എഴുതുന്നത്.
വാപ്പിച്ചിക്ക് ഇന്നലെ രാവിലെ മുതല്‍ അതിശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഒപ്പം ബി.പി യും വളരെ കൂടുതല്‍ ആണ്. ആരോഗ്യവസ്ഥ വളരെ ബുദ്ധിമുട്ടിലായതിനെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എല്ലാവരുടെയും പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു…

Top