ഹമാസിൽ ‘പിഴച്ചു’; എം എ ബേബി കണ്ടു പഠിക്കേണ്ടത് ശൈലജ ടീച്ചറെ

സ്രയേലിനെ ആക്രമിച്ച ഹമാസ് നടപടിയെ ‘ന്യായീകരിച്ച’ സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ നിലപാടിനെ സി.പി.എം കേന്ദ്ര കമ്മറ്റി അംഗം കൂടിയായ മുൻ മന്ത്രി കെ കെ ശൈലജ തിരുത്തിയിരിക്കുകയാണ്. ലോകം വിറങ്ങലിച്ചു പോയ ഹമാസ് ആക്രമണത്തെ പ്രത്യാക്രമണം എന്നു പറഞ്ഞ് സി.പി.എം പി.ബി അംഗമായ ബേബി ന്യായീകരിച്ചപ്പോൾ അതിൽ നിന്നും തികച്ചും വ്യത്യസ്തമായി ഹമാസിനെതിരെ രൂക്ഷ വിമർശനമാണ് സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായ ശൈലജ ടീച്ചർ നടത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് ഇടതുപക്ഷത്തെ അടിക്കാൻ വടി കൊടുത്ത എം.എ ബേബിക്കുള്ള ഒന്നാംതരം മറുപടി കൂടിയാണിത്. (വീഡിയോ കാണുക)

Top