അലനും താഹയ്ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷം; എം എ ബേബി

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

ഇരുവരും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ആരോപണമില്ല. മാവോയിസ്റ്റ് ബന്ധം എന്ന ആരോപണം മാത്രമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. രാഷ്ട്രീയ പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലിലാക്കുന്നതിന് സിപിഎം എതിരാണെന്നും എം.എ. ബേബി പറഞ്ഞു.

Top