തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിനും ബിജെപിക്കും കനത്ത പ്രഹരമാകുമെന്ന് എം എ ബേബി

തിരുവനന്തപുരം : തിരഞ്ഞെടുപ്പ്‌ ഫലം യുഡിഎഫിനും ബിജെപിക്കും ചുഴലിയേക്കാൾ വലിയ പ്രഹരമാകുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ജനങ്ങൾ എൽഡിഎഫിനൊപ്പമാണ്‌. യുഡിഎഫിന്റെ ഭാഗമായിരുന്ന പാർട്ടികളും എൽഡിഎഫിന്‌ ശക്തിപകരുന്നു എന്നും അദ്ദേഹം പറഞ്ഞു. കനത്ത തിരിച്ചടി തിരിച്ചറിയുന്ന യുഡിഎഫ്‌ വല്ലാത്ത ആശങ്കയിൽ മുമ്പെങ്ങുമില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നു.

മതേതര നിലപാട്‌ എടുക്കേണ്ടിയിരുന്ന കോൺഗ്രസ്‌ എസ്‌ഡിപിഐയോടും ആർഎസ്‌എസ്‌ പ്രതിരൂപമായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയോടും ചങ്ങാത്തം കൂടുന്നു. ഇതുമുലം കോൺഗ്രസിലും യുഡിഎഫിലുമുള്ള അസ്വാരസ്യങ്ങൾ പൊട്ടിത്തെറിയിലെത്തുന്നു. മുസ്ലിംലീഗിലും വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു. രാഷ്‌ട്രീയമായും സംഘടനാപരമായും യുഡിഎഫ്‌ ആശയക്കുഴപ്പത്തിലാണ്‌. കേസരി സ്‌മാരക ട്രസ്‌റ്റിന്റെ മുഖാമുഖം പരിപാടിയിൽ എം എ ബേബി പറഞ്ഞു.

Top