പൊലീസ് ആക്ട് കൊണ്ടുവന്നത് പോരായ്മയെന്ന് എം.എ ബേബി

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി സംബന്ധിച്ച് എത്ര ആലോചനകള്‍ നടന്നാലും പോരായ്മകളുണ്ടാകാമെന്നാണ് വ്യക്തമായതെന്ന് എം.എ ബേബി. പോരായ്മകളെല്ലാം തിരിച്ചറിയുന്നു, അത് മനസിലാക്കുന്നു. നിയമ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണ്. അതിന് മുന്‍പുള്ള കാര്യങ്ങളില്‍ ഇനി ചര്‍ച്ച അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിമര്‍ശനം ഉണ്ടാക്കും വിധം പൊലീസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്മയാണ്. വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഇനി ശ്രമിക്കേണ്ടത്. എങ്ങനെ മുന്നോട്ട് പോകണമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും എംഎ ബേബി പറഞ്ഞു.

Top