കോണ്‍ഗ്രസുകാര്‍ ഏതുസമയവും ബി.ജെ.പിയില്‍ ചേരാനുള്ള മാനസികാവസ്ഥയിലാണെന്ന് എം.എ. ബേബി

കൊല്ലം: കോണ്‍ഗ്രസുകാര്‍ ഏതുസമയവും ബി.ജെ.പിയില്‍ ചേരാനുള്ള മാനസികാവസ്ഥയിലാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. അധികാരവും പദവിയും വച്ച് നീട്ടുമ്പോള്‍ ഇവരുടെ മനസ്സ് ചാഞ്ചാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെട്ട നേതാവിനോട് ബി.ജെ.പിയില്‍ ചേരുമോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പറഞ്ഞത് ഇവരുടെ മാനസികാവസ്ഥ വെളിവാക്കുന്നു. കോണ്‍ഗ്രസ് തണലില്‍ വി.സിയും പി.എസ്.സി ചെയര്‍മാനുമായിരുന്നയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് കഴിഞ്ഞതായും എം.എ. ബേബി ചൂണ്ടിക്കാട്ടി.

Top