തദ്ദേശ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം.എ ബേബി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനക്ഷേമവും വികസനവുമാണ് എല്‍ഡിഎഫിന്റെ കരുത്ത്. പ്രതിപക്ഷ ആരോപണങ്ങള്‍ വിലപ്പോകില്ല. ബിജെപിയെ ജനം തിരസ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top