നിരപരാധിത്വം തെളിയിച്ച് ശക്തമായി തിരിച്ചുവരുമെന്ന് എം.വിന്‍സെന്റ്

തിരുവനന്തപുരം: തനിക്കെതിരായ സ്ത്രീ പീഡനക്കേസില്‍ നിരപരാധിത്വം തെളിയിച്ച് ശക്തമായി തിരിച്ചുവരുമെന്ന് കോവളം എംഎല്‍എ എം.വിന്‍സെന്റ്.

പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്നും വിന്‍സെന്റ് പറഞ്ഞു.

ജാമ്യം ലഭിച്ച് സബ് ജയിലില്‍നിന്നു പുറത്തിറങ്ങി നാട്ടില്‍ തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിന്‍സെന്റിനു ജാമ്യം നല്‍കിയത്.

34 ദിവസത്തെ റിമാന്‍ഡിനുശേഷം ഉപാധികളോടെയാണ് എംഎല്‍എയ്ക്കു ഇന്ന് കോടതി ജാമ്യം അനുവദിച്ചത്.

Top