i m vijayan to play mammotty’s villain

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നു. ദ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിലാണ് ഐ എം വിജയന്‍ വില്ലനാകുന്നത്. ആന്റോ എന്ന കഥാപാത്രമാണ് ഐ എം വിജയന്റേത്.

ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന സിനിമയില്‍ സ്‌നേഹയാണ് നായിക. മണികണ്ഠന്‍ ആചാരി, സാറാ അര്‍ജുന്‍ തുടങ്ങിയവരും സിനിമയിലുണ്ട്.

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവരാണ് ദ ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്.

ഐ എം വിജയന്‍ നേരത്തെ ജയരാജിന്റെ ശാന്തം ഉള്‍പ്പട്ടെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Top