വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കാനില്ലെന്ന് എം.വിജയകുമാര്‍

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കാനില്ലെന്ന് സി.പി.എം നേതാവ് എം.വിജയകുമാര്‍. ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ മല്‍സരം എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ്, കോര്‍പറേഷനിലെ സീറ്റുനില ഇത് വ്യക്തമാക്കുന്നതാണെന്നും വിജയകുമാര്‍ പറഞ്ഞു.

ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ബുധനാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്ന് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. എം.വിജയകുമാര്‍, വി ശിവന്‍കുട്ടി, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ് സുനില്‍കുമാര്‍, ഐഎഎസ് പദവി രാജിവെച്ച കണ്ണന്‍ ഗോപിനാഥന്‍ , തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത് എന്നിവരാണ് പരിഗണനയിലുള്ളത്.

Top