ജിഎസ്ടിയും നോട്ട്‌നിരോധനവും അഴിമതിയില്ലാതാക്കാനുള്ള ചുവട് വെപ്പുകളെന്ന് ഉപരാഷ്ട്രപതി

അഗർത്തല: ചരക്കു സേവന നികുതിയും (ജി.എസ്.ടി) നോട്ട്‌നിരോധനവും രാജ്യത്ത് അഴിമതിയില്ലാതാക്കാനുള്ള ചുവട് വെപ്പുകളായിരുന്നെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു.

രാജ്യത്തിൻറെ വികസനത്തിനായാണ് പ്രധാനമന്ത്രി വ്യത്യസ്ത കേന്ദ്രപദ്ധതികൾ കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ മാസത്തിൽ വരുമാനം 1.4 ലക്ഷം കോടി കടന്നത് പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള പ്രതീക്ഷയാണ്, അദ്ദേഹം വ്യക്തമാക്കി.

Top