കെ റെയിൽ പ്രതിഷേധം; കെ. സുധാകരനെ ഉടൻ ജയിലിലടക്കണം: എം.വി. ജയരാജൻ

കണ്ണൂർ: കെ റെയിൽ പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കെ റെയിൽ പറിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കേസെടുത്ത് ഉടൻ ജയിലിലടക്കണമെന്നും എം.വി. ജയരാജൻ പറഞ്ഞു.

ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരൻ തന്നെ പോലെ ജയിലിൽ പോയി ഗോതമ്പ് ദോശ തിന്നാൻ തയ്യാറാകണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. സുധാകരനും ചാവേറുകളുമാണ് കല്ല് പറിക്കാൻ നടക്കുന്നത്. കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകൾ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥർ കല്ലിടൽ നിർത്തിയത്.ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പൊലീസ് നടപടി തെറ്റാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് യു.ഡി.എഫും ഘടകക്ഷികളും, രക്ഷപ്പെടണമെങ്കിൽ ഇപ്പോഴാണ് അവസരം. കോൺഗ്രസാണ് യു.ഡി.എഫിലെ കക്ഷികളെ കടലിൽ മുക്കുന്നത്. ആ പാർട്ടികൾ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്.

 

 

Top