ജനങ്ങളുടെ ‘പടയൊരുക്കമല്ല’ വിദേശികളുടെ പടയൊരുക്കമാണ് നടക്കുന്നത് : ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ ജാഥയെ പരിഹസിച്ച് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.വി ജയരാജൻ രംഗത്ത്.

സമ്മാനം നൽകാൻ തീരുമാനിച്ചിട്ടും ജാഥയുടെ പ്രമോഷന് വേണ്ടി ഉണ്ടാക്കിയ ഫേസ് ബുക്ക് പേജിന്റെ ഭാഗമാകാത്തതിനാൽ ആട്ടോ ലൈക്ക് നൽകി ആളുകളെ ചേർക്കുന്ന ഏർപ്പാടാണ് നടക്കുന്നത്.

in

ഇതോടെ ജാഥയെ പിന്തുണച്ച് വിദേശികളാണ് ഇപ്പോൾ എത്തി തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ :

വിദേശികളുടെ ‘പടയൊരുക്കം’..!? 
========================
കോൺഗ്രസ്സ് നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിൽ ഒരുജാഥ നടന്നുവരികയാണ്. പടയൊരുക്കം എന്നപേരുതന്നെ വിമർശിക്കപ്പെട്ടതാണ് . ഇപ്പോൾ ജനങ്ങളാകെ ചോദിക്കുന്നത് ജാഥയ്ക്കും  ഇടയ്ക്ക് അവധിയോ എന്നാണ്. സാധാരണ ജാഥാ ലീഡർക്ക്  ബുദ്ധിമുട്ടുണ്ടായാൽ ആ ദിനത്തിൽ മറ്റൊരാൾ നയിക്കും. രാഷ്ട്രീയ പാർട്ടികളുടെ ജാഥ അങ്ങനെയാണ് കണ്ടിട്ടുള്ളത്. എന്നാലിവിടെ ജാഥയ്ക്കിടെ അവധി. ഫലത്തിൽ നയിക്കാൻ മറ്റൊരാളില്ലെന്ന് പറയാതെ പറയുകകൂടിയാണ് യു.ഡി.എഫ് ചെയ്തത്. 

മറ്റൊന്ന് ജാഥയുടെ ഫേസ്‌ബുക്ക് പേജിന്റെ കാര്യമാണ്. ലൈക്ക് ചെയ്ത് പേജിന്റെ ഭാഗമാവുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നതായി ഇടയ്ക്കെപ്പോഴോ എഫ്.ബി യിൽ കണ്ടിരുന്നു. സമ്മാനം നൽകാൻ തിരുമാനിച്ചിട്ടും ആരും പേജിന്റെ ഭാഗമാവാത്തത് കൊണ്ടാകും ആട്ടോ ലൈക്ക് നൽകി കുറേപ്പേരെ ഭാഗമാക്കാൻ തീരുമാനിച്ചത്. അതോടെ പേജിന്റെ ഭാഗമായി യു.ഡി.എഫ് ജാഥയെ പിന്തുണച്ചവർ കുറെ വിദേശികളും. എല്ലാവർക്കും ചെന്നിത്തലയും കൂട്ടരും  മലയാളത്തിൽ രേഖപ്പെടുത്തിയത് .മനസ്സിലാകുന്നുണ്ടാകും.!! 

ഒരുവിദേശിയാണ് കോൺഗ്രസിന് രൂപം കൊടുത്തതെന്ന് നമുക്കെല്ലാം അറിയാം. ഇപ്പോൾ ജന്മം കൊണ്ട് വിദേശിയായ വ്യക്തിയാണ് കോൺഗ്രസ്സ് അധ്യക്ഷ എന്നതും വസ്തുതയാണ്. ഈ സാഹചര്യത്തിലാവുമോ പുതിയമാറ്റം!?. കേരളത്തെ രക്ഷിക്കാനിറങ്ങിയ ബി.ജെ.പി ജാഥയിൽ ഇതരസംസ്ഥാനക്കാരായിരുന്നെങ്കിൽ, കോൺഗ്രസ്സ് പടയൊരുക്കത്തിൽ വിദേശികളാണ്. ഉള്ള കോൺഗ്രസ്സുകാർ പോലും പടയൊരുക്കം പേജിന്റെ ഭാഗമാവുന്നില്ലെന്ന് ചുരുക്കം. ഫലത്തിൽ കോൺഗ്രസ്സ് പിരിച്ചുവിടാനുള്ള പടയൊരുക്കമാണോ നടക്കുന്നത്…!!? 
– എം.വി ജയരാജൻ

Top