എം വി ​ഗോവിന്ദൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ

ഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി യോ​ഗത്തിൽ സീതാറാം യെച്ചൂരിയാണ് എം വി ​ഗോവിന്ദന്റെ പേര് നിർദ്ദേശിച്ചത്. 2002 മുതൽ 2006വരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ഗോവിന്ദൻ മാസ്റ്റർ നിലവിൽ കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമാണ്.

കോടിയേരി ബാലകൃഷ്ണന്റെ മരണത്തോടെ പോളിറ്റ് ബ്യൂറോയിൽ ഉണ്ടായ ഒഴിവിലേക്കാണ് എം വി ​ഗോവിന്ദനെ നോമിനേറ്റ് ചെയ്തത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ഒറ്റ സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ, അന്ന് ഇടതിനൊപ്പം ഉറച്ചുനിന്ന ആലപ്പുഴ മണ്ഡലത്തിലെ ഇലക്ഷൻ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് എം.വി ഗോവിന്ദനായിരുന്നു. എറണാകുളത്ത് വിഭാഗീയത മൂർഛിച്ച ഘട്ടത്തിൽ ജില്ലാ സെക്രട്ടറിയുടെ നിയോഗവും അദ്ദേഹത്തിനായിരുന്നു. പാർട്ടി പ്രവർത്തകരും അണികളും മാഷ് എന്ന് വിളിക്കുന്ന എം.വി ഗോവിന്ദൻ സിപിഎം നേതൃ നിരയിലെ സൗമ്യ സാന്നിധ്യവും സൈദ്ധാന്തിക മുഖവുമാണ്.

Top