M T vasudhevan nair’s randamoozham coming to big screen about 1000 crore expenditure

യിരം കോടി രൂപ മുതല്‍ മുടക്കില്‍ എം.ടി.വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ ബിഗ്‌സ്‌ക്രീനില്‍ എത്തും.

എം ടി യുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി പരസ്യ ചിത്ര സംവിധായകനായ വി.എ.ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രത്തിന് ‘മഹാഭാതം’ എന്ന് പേരു നല്‍കി.

പ്രമുഖ വ്യവസായി ബി.ആര്‍.ഷെട്ടിയാണ് 1000 കോടി രൂപ ചിലവില്‍ സിനിമ നിര്‍മ്മിക്കുക്കുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രം ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രീകരിക്കും.

മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ ആര്യ, മഞ്ജു വാര്യര്‍ തുടങ്ങി ഇരുപതിലധികം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കള്‍ സിനിമയുടെ അണിയറയിലുണ്ട്. ലോകസിനിമയ്ക്ക് വിസ്മയമാകുന്ന വി.എഫ്.എക്‌സിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി സിനിമയുടെ പ്രത്യേകതയാണ്.

എം.ടിയുടെ രചന സിനിമയാക്കാന്‍ കഴിയുന്നത് ജന്മാന്തര പുണ്യമായി കരുതുന്നതായി ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Top