എം ടി രമേശ് സെന്‍കുമാറിന്റെ വീട്ടില്‍, ബി ജെ പി യിലേക്ക് ക്ഷണിക്കാനെന്ന് സൂചന

തിരുവനന്തപുരം:ബി ജെ പി നേതാവ് എം ടി രമേശ് മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ വീട്ടിലെത്തി.

സെന്‍കുമാറിനെ ബി ജെ പിയിലേക്ക് ക്ഷണിക്കാനാണ് ഈ സന്ദര്‍ശനം എന്നാണ് സൂചന.

ടി പി സെന്‍കുമാറിനെപ്പോലെയുള്ളവര്‍ ബിജെപിയിലേക്ക് കടന്നു വന്നാല്‍ അത് പാര്‍ട്ടിക്ക് ശക്തി പകരുമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടിരുന്നു.

കൂടാതെ,ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് രംഗത്തുവന്നിരുന്നു.

Top