കെ ബാബുവും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നുവെന്ന് എം സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവും ബിജെപിയും വോട്ടു കച്ചവടം നടത്തുകയാണെന്ന് എം സ്വരാജ്. അധാര്‍മികമായ മാര്‍ഗത്തിലൂടെയാണ് കെ.ബാബു വിജയിക്കാന്‍ ശ്രമിക്കുന്നതെന്നും അതിലൊന്നും മടിയില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്നും സ്വരാജ് പറഞ്ഞു.

താന്‍ വികസനം മാത്രമാണ് വോട്ടര്‍മാരില്‍ പറയാന്‍ ശ്രമിക്കുന്നത്. തൃപ്പൂണിത്തുറ സത്യമുള്ള നാടാണെന്നും വോട്ടു കച്ചവടം വിലപ്പോവില്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

 

Top