സോഷ്യൽ മീഡിയയിൽ വൈറലായി സ്വരാജിൻ്റെ മാസ് മറുപടി

കൊച്ചി: ആര്‍.എസ്.എസ് ശാഖയില്‍ പോയതിനെ ചൊല്ലിയുളള ആരോപണത്തില്‍ തര്‍ക്കിച്ച് എം സ്വരാജും സന്ദീപ് വാര്യരും. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ നടന്ന ചര്‍ച്ചയിലാണ് സിപിഎം പ്രതിനിധിയായി എം. സ്വരാജ് ബിജെപി പ്രതിനിധിയായി സന്ദീപ് വാരിയരും ഏറ്റുമുട്ടിയത്.

ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയില്‍ സ്വരാജ് പങ്കെടുത്തു എന്ന് തനിക്കൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ സന്ദേശം അയച്ചതായി സന്ദീപ് ചര്‍ച്ചയില്‍ വാദിച്ചു. എന്നാല്‍ തന്റെ മണ്ഡലത്തില്‍ ഉപ്പുകുളം എന്ന സ്ഥലം ഇല്ലെന്നും ഏത് കുളത്തിന്റെ വശത്ത് കൂടിപോയാലും ജീവിതത്തിലൊരിക്കലും ചാണകക്കുഴിയില്‍ വീഴില്ലെന്നും സ്വരാജ് തിരിച്ചടിച്ചു.

Top