വിലക്ക് ഹിറ്റ്‌ലറില്‍ നിന്നും ആശയം കടം കൊണ്ടവരില്‍ നിന്നും; സ്വരാജ്

ല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടിയെന്നോണം രണ്ട് ദിവസം ചാനല്‍ സംപ്രേക്ഷണം നിര്‍ത്തി വയ്പ്പിച്ച ഉത്തരവിനെതിരെ എം സ്വരാജ് എംഎല്‍എ. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിനാണ് ഏഷ്യാനെറ്റിനും മീഡിയവണ്ണിനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടിയെടുത്ത.് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം രണ്ട് ദിവസത്തേക്ക് ചാനല്‍ സംപ്രേക്ഷണം ചെയ്യില്ല. ഇതിനെതിരെയാണ് തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് രംഗത്തെത്തിയത്. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…
രണ്ട് മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിയ്ക്കൂര്‍ സമയത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തോടും ഇന്ത്യയോടു തന്നെയുമുള്ള വെല്ലുവിളിയാണ് അല്ല , യുദ്ധപ്രഖ്യാപനം തന്നെയാണ്. ആര്‍എസ്എസ് ഭീകരതയെ തുറന്നു കാണിയ്ക്കുന്ന മാധ്യമങ്ങള്‍ക്കെല്ലാമുള്ള താക്കീതും ഭീഷണിയുമാണ്. ഹിറ്റ്‌ലറില്‍ നിന്നും ആശയം കടംകൊണ്ടവര്‍ക്ക് ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ വെറും വാക്കുകള്‍ മാത്രമാണ്. രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരായല്ല മുഴുവന്‍ മനുഷ്യരുടെയും അറിയുവാനുള്ള അവകാശത്തിനെതിരായ നടപടിയാണിത്. സ്വതന്ത്രവും നീതിപൂര്‍വവുമായ മാധ്യമ പ്രവര്‍ത്തനം അസാധ്യമാക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ പോരാടാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

Top