നാടിന്റെ യൗവ്വനത്തെ കൊന്നുതീര്‍ത്ത് ശക്തി തെളിയിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട്; സ്വരാജ്

തിരുവനന്തപുരം: ആര്‍.എസ്.എസിനെ അനുകരിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് എം.സ്വരാജ് എം.എല്‍.എ. വളരെ ജാഗ്രതയോടെ നോക്കി കാണേണ്ട വിപത്താണ് പോപ്പുലര്‍ ഫ്രണ്ടെന്നും സ്വരാജ് പറഞ്ഞു.

‘നാടിന്റെ യൗവ്വനത്തെ കൊന്നുതീര്‍ത്ത് ശക്തി തെളിയിക്കുകയാണ് അവര്‍, എ.കെ ആന്റണിയുടെ അഭിപ്രായ പ്രകടനം കൊലയാളികള്‍ക്ക് ശക്തി പകരുന്നതാണെന്നും, ആന്റണി പോപ്പുലര്‍ ഫ്രണ്ടിനെ വെള്ളപൂശുന്നുവെന്നും സ്വരാജ് ആരോപിച്ചു. മാത്രമല്ല, 12-ാം തീയതി 2200 കേന്ദ്രങ്ങളില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് ചുവരെഴുതുമെന്നും സ്വരാജ് വ്യക്തമാക്കി.

നേരത്തെ, കലാലയത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി രംഗത്തു വന്നിരുന്നു.

വര്‍ഗീയ സംഘടനകള്‍ കടന്നു വരുന്നതിന് മുമ്പും കലാലയങ്ങളില്‍ ആക്രമ രാഷ്ട്രീയം ഉണ്ടായിരുന്നെന്നും അതിന് പ്രധാന കാരണം കേരളത്തില്‍ ഒറ്റ വിദ്യാര്‍ഥി സംഘടന മാത്രം മതിയെന്നു കരുതുന്ന എസ്എഫ്ഐയും എബിവിപിയുമാണെന്നും അദ്ദേഹം പറഞ്ഞു.

Top