ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിവശങ്കറിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വകുപ്പുതല അന്വേഷണം നടത്തുമെന്ന മുഖ്യന്ത്രിയുടെ പ്രഖ്യാപനവും ഉത്തരവിന്റെ ഭാഗമാണ്.

ചീഫ് സെക്രട്ടറിവിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങുന്ന സമിതി ഇന്നലെ ശിവശങ്കറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്വപ്ന സുരേഷിന്റെ നിയമനത്തിന് ശിവശങ്കര്‍ ശുപാര്‍ശ ചെയ്തെന്നും ഓള്‍ ഇന്ത്യാ സര്‍വീസ് ചട്ടം എം ശിവശങ്കര്‍ ലംഘിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Top