എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയേക്കും

തിരുവനന്തപുരം: എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയേക്കും. കസ്റ്റംസ് അറസ്റ്റ് ചെയ്യുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് നീക്കം.

അതേസമയം, കടുത്ത നടുവേദന ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എം.ശിവശങ്കറിന് നട്ടെല്ലിന്റെ കശേരുവില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ കസ്റ്റംസ് അടുത്ത നടപടികളിലേക്ക് കടക്കുവെന്നാണ് വിവരം.

തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലേക്ക് കൊണ്ടുപോകാനായിരുന്നു കസ്റ്റംസ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.

Top