എം ശിവശങ്കര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ല

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കസ്റ്റംസിന് മുന്‍പാകെ ഹാജരാകാന്‍ ശിവശങ്കറിന് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകേണ്ടെന്ന് കസ്റ്റംസ് തന്നെ നിര്‍ദേശിച്ചതായാണ് വിവരം.

ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യല്‍ നീട്ടി വച്ചത്. സന്ദീപിന്റെ രഹസ്യ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധിച്ച ശേഷം വ്യകതമായ തെളിവ് ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അടുത്തടുത്ത രണ്ട് ദിവസം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം പ്രതികള്‍ ഭാവിയിലും കൂടുതല്‍ കളളക്കടത്ത് നടത്താനായി തീരുമാനിച്ചതിന്‌റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്് എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കേസില്‍ വഴിത്തിരിവാകുന്ന നിര്‍ണായക വാദം എന്‍ഐഎ ഉന്നയിച്ചത്. പിടിക്കപ്പെട്ട നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നാലെ കൂടുതല്‍ കള്ളക്കടത്ത് നടത്താന്‍ പ്രതികള്‍ ആസൂത്രണം നടത്തിയിരുന്നു.

Top