കോടതി തീരുമാനം വരുന്നത് വരെ എം ശിവശങ്കര്‍ ചികിത്സയില്‍ തുടര്‍ന്നേയ്ക്കും

തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കർ കോടതി തീരുമാനം വരുന്നത് വരെയും ആശുപത്രിയിൽ ചികിത്സയിൽ തുടർന്നേക്കും. ഇന്നലെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്ത എം ശിവശങ്കർ നിലവിൽ വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ്.

തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജിലേക്ക് ചികിത്സ മാറ്റാനുള്ള സാധ്യതയും തേടുന്നുണ്ട്. 23 വരെ അറസ്റ്റ് തടഞ്ഞ സാഹചര്യത്തിൽ അന്വേഷണ ഏജൻസികൾ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയും കുറവാണ്

Top