എം ശിവശങ്കര്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍. രണ്ടാം തവണയാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ കസ്റ്റംസിന് മുന്നിലെത്തുന്നത്.

സ്വര്‍ണക്കടത്തിന് പുറമെ യുഎഇ കോണ്‍സുലേറ്റ് വഴി എത്തിയ ഈന്തപ്പഴ വിതരണം സംബന്ധിച്ചും ശിവശങ്കറില്‍ നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടുമെന്നാണ് സൂചന.  മറ്റുപ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളും നേരത്തെ നല്‍കിയ മൊഴികളിലും വ്യക്തത വരുത്തുക എന്നതാണ് ശിവശങ്കറിനെ രണ്ടാംതവണയും ചോദ്യം ചെയ്യലിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചനകള്‍.

Top