റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവു

ഡല്‍ഹി: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജേശ്വര റാവു നിലവില്‍ റിസര്‍വ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആണ്.  എന്‍ എസ് വിശ്വനാഥന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. 1977 -80 കാലയളവില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി ആയിരുന്ന രാജേശ്വര റാവു കൊച്ചി സര്‍വകലാശാലയില്‍ നിന്നാണ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയത്.

Top