മാധ്യമമേഖലയിലും സാഹിത്യരംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്:രാഷ്ട്രപതി

ന്യൂഡല്‍ഹി: എം.പി വീരേന്ദ്രകുമാര്‍ എംപിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ട്വിറ്ററിലൂടെയായിരുന്നു രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തിയത്.

അടിയുറച്ച സോഷ്യലിസ്റ്റായ എം.പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ അമരക്കാരന്‍ എന്ന നിലയില്‍ മാധ്യമമേഖലയിലും സാഹിത്യരംഗത്തും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നു. രാഷ്ട്രപതി ട്വീറ്റില്‍ കുറിച്ചു.

Top