ജെഡിയു സംസ്ഥാന നേതൃയോഗം വ്യാഴാഴ്ച ; മുന്നണിമാറ്റമുള്‍പ്പെടെ ചര്‍ച്ചയായേക്കും

veerendra kumar

കോഴിക്കോട്: എം പി വീരേന്ദ്രകുമാറിന്റെ മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ജെഡിയു സംസ്ഥാന നേതൃയോഗം വ്യാഴാഴ്ച ചേരും.

ഭാവി രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ചും നിതീഷുമായി വേര്‍പിരിഞ്ഞ ശരദ് യാദവ് വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും യോഗത്തില്‍ വീരേന്ദ്രകുമാര്‍ അറിയിക്കും. മുന്നണിമാറ്റവും യോഗത്തില്‍ ചര്‍ച്ചയായേക്കും.

ബിഹാറില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിജെപിയോടൊപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കെ നിതീഷ് കുമാറിന്റെ എംപിയായി തുടരാനില്ലെന്ന് ചൂണ്ടിക്കാട്ടി വീരേന്ദ്രകുമാര്‍ രാജ്യസഭാഗത്വം രാജിവെച്ചിരുന്നു.

അതേസമയം ഇടതുമുന്നണിയിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും എല്‍ഡിഎഫിലേക്ക് പോകണോ എന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാനസമിതിയാണ് തീരുമാനിക്കേണ്ടതെന്നും അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

Top