M P Veerendra kumar – hospital

ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജെഡിയു സംസ്ഥാന അദ്ധ്യക്ഷനും നിയുക്ത രാജ്യ സഭാംഗവുമായ എംപി വീരേന്ദ്ര കുമാറിനെ ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സത്യപ്രതിഞ്ജക്കായി ന്യൂഡല്‍ഹിയിലെത്തിയ വീരേന്ദ്ര കുമാറിന് വൈകിട്ടോടെയാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്. ന്യൂഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രധമിക ചികിത്സകള്‍ നല്‍കിയ ശേഷം വിദഗ്ദചി കിത്സക്കായി അദ്ധേഹത്തെ ഗുഡ്ഗാവിലെ മെതാന്ത മെഡിസിറ്റിയിലേക്ക് മാറ്റി.

വീരേന്ദ്ര കുമാറിനെ ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നും ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എകെ ആന്റണി വിഎം സുധീരന്‍ രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Top