സാഹിത്യം പടിയിറങ്ങിയതോടെ സിനിമയില്‍ കുറ്റവാളികള്‍ കൂടിയെന്ന് എം. മുകുന്ദന്‍

കോഴിക്കോട്: സിനിമയില്‍ നിന്ന് സാഹിത്യം പടിയിറങ്ങിയതോടെ സിനിമയില്‍ കുറ്റവാളികളുടെ സാന്നിധ്യം കൂടിയെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍.

പണ്ട് വലിയ നോവലുകള്‍ ഏറെയും സിനിമയാക്കുന്ന പ്രവണതയുണ്ടായിരുന്നു. നോവലുകള്‍ സിനിമയായിരുന്ന കാലത്ത് ഇന്നത്തെ പോലുള്ള അനിഷ്ട സംഭവങ്ങള്‍ നടന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നോവലുകള്‍ സിനിമയാക്കാന്‍ ആര്‍ക്കും താത്പര്യമില്ല. സിനിമയില്‍ നിന്ന് സാഹിത്യം പടിയിറങ്ങിയതോടെയാണ് പല തിന്മകളും മേഖലയില്‍ അരങ്ങേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ മാത്രമല്ല മറ്റു മേഖലകളിലും സാഹിത്യത്തിന്റെ അഭാവം വളരെ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

Top