ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ന് ചര്‍ച്ച

 

ര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ന് രണ്ടാംഘട്ട ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്‌റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കും.

കഴിഞ്ഞ മാസം 21 നായിരുന്നു ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി മുഖ്യമന്ത്രി ആദ്യ ചര്‍ച്ച നടത്തിയത്. ഇരുവിഭാഗങ്ങളെയും ഒന്നിച്ചിരുത്തി തന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇരുസഭകളും സ്വീകരിച്ചിരുന്നു. രണ്ടു വിഭാഗവും തങ്ങളുടെ നിലപാടുകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇടവകകളില്‍ ജനഹിത പരിശോധന നടത്തി തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ യാക്കോബായ സഭ ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീം കോടതി വിധി അന്തിമമാണെന്നും അതു മറികടന്നു നിയമ നിര്‍മാണം നടത്താനാവില്ലെന്നുമുള്ള നിലപാടിലാണ് ഓര്‍ത്തഡോക്‌സ്.

Top