m m mani – womem principal –

തൊടുപുഴ: പൈനാവ് പൊളിടെക്‌നിക്ക് കോളജിലെ വനിതാ പ്രിന്‍സിപ്പലിനെയും ചെറുതോണി എസ്‌ഐയെയും അധിക്ഷേപിച്ച് പ്രസംഗിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എം മണിക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ സെക്രട്ടറിയേറ്റംഗം സി വി വര്‍ഗീസ്, ഏരിയാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ കണ്ടാലറിയാവുന്ന 10 പേര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ഇടുക്കി പൊലീസ് കേസെടുത്തിരിക്കുന്നത്.

അന്യായമായി സംഘംചേരല്‍, ഗതാഗതം തടസപ്പെടുത്തി യോഗം ചേരല്‍, അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചത്, പൊലീസുകാരെ അധിക്ഷേപിക്കല്‍, അസഭ്യവര്‍ഷം, കൃത്യനിര്‍വഹണത്തിനു തടസം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ്.

എസ്എഫ്‌ഐയുടെ അക്രമത്തിനെതിരെ പരാതിപ്പെട്ടതിനാണ് വനിതാ പ്രിന്‍സപ്പലിനെതിരെ ചെറുതോണിയിലെ പൊതുസമ്മേളനത്തില്‍ മണി പ്രസംഗിച്ചത്. എസ്‌ഐയെയും പൊലീസുകാരെയും പൊതുവേദിയില്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതിനിടെ, ചെറുതോണിയിലെ വിവാദ പ്രസംഗത്തില്‍ എം എം മണി ഖേദം പ്രകടിപ്പിച്ചു. അധ്യാപികയ്‌ക്കെതിരെയുള്ള പ്രസംഗം അതിരുകടന്നു പോയി. വ്യക്തിപരമായി അധിക്ഷേപിക്കണമെന്ന് കരുതിയില്ല. കേസ് നിയമപരമായി നേരിടുമെന്നും മണി പറഞ്ഞു.

Top