സിക്‌സര്‍ അടിക്കാന്‍ വന്നവര്‍ യുഡിഎഫിന്റെ ‘മെക്ക’യില്‍ ഡക്കായി; പരിഹസിച്ച് എം.എം. മണി

mm mani

കോട്ടയം: പാലായിലെ തോല്‍വിയില്‍ യുഡിഎഫിനെ പരിഹസിച്ച് മന്ത്രി എം.എം. മണി രംഗത്ത്.

സിക്‌സര്‍ അടിക്കാന്‍ വന്നവര്‍ യുഡിഎഫിന്റെ ‘മെക്ക’യില്‍ ഡക്കായി എന്നാണ് മണി പരിഹസിച്ചത്.

എല്‍ഡിഎഫാണ് ശരിയെന്നും ജനഹൃദയങ്ങളില്‍ പിന്തുണ ഉറപ്പിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു.

പാലായില്‍ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2937 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്‍ വീഴ്ത്തിയത്.

Top