ശബരിമലയില്‍ കഞ്ചാവടിച്ചും ഇറച്ചി കഴിച്ചും പോകുന്ന സ്വാമിമാരുണ്ടെന്ന് എം.എം.മണി

mm mani

കോഴിക്കോട്: കഞ്ചാവടിച്ചും ഇറച്ചിയും മീനും കഴിച്ചും ചില സ്വാമിമാര്‍ ശബരിമലയില്‍ പോകാറുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. പഴയ ഭ്രാന്തന്‍ ആശയങ്ങള്‍ വച്ചാണ് ചിലര്‍ ശബരിമല സ്ത്രീപ്രവേശനത്തെ ഇപ്പോഴും എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പണ്ടുണ്ടായിരുന്ന രാജഭരണം നിലനില്‍ക്കുന്നു എന്നാണ് ചിലര്‍ ഇപ്പോഴും കരുതുന്നത്. രാജഭരണം ഇപ്പോഴും ഉണ്ടെന്ന് ചില വിഡ്ഢികള്‍ പറഞ്ഞു നടക്കുന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top