കിഫ്ബി; രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി എം.എം മണി

തിരുവനന്തപുരം: കിഫ്ബിയുടെ മറവില്‍ സംസ്ഥാനത്ത് കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി വൈദ്യുത മന്ത്രി എം.എം.മണി രംഗത്ത്.

വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായിട്ട് വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതി നടത്തിയെന്ന് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്നാണ് എംഎം മണി പറയുന്നത്.

ഉത്തരവാദിത്തമുള്ള നേതാവാണെങ്കില്‍ ചെന്നിത്തല പരാതി നല്‍കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.

പാലാ തെരഞ്ഞെടുപ്പിന്റെ അങ്കലാപ്പിലാണ് ചെന്നിത്തല ഇത്തരരത്തിലുള്ള വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്, മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top