‘പിണറായി വിജയന്‍ പ്രതികാര വിജയനായി മാറി’ വിമര്‍ശനവുമായി എം.എം.ഹസന്‍

m m hassan

തിരുവനന്തപുരം: സോളാര്‍ ജുഡീഷല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികാര വിജയനായി മാറിയെന്നും തട്ടിപ്പുകാരിയുടെ വാക്കുകേട്ട് ജനകീയ നേതാക്കളെ തളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.

കോടിയേരി ബാലകൃഷ്ണനു തലയില്‍ മുണ്ടിട്ടേ ജനജാഗ്രതാ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും മിനി കൂപ്പര്‍ കാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഹസന്‍ പരിഹസിച്ചു.

Top