സംവിധായകന്‍ എ.എല്‍ വിജയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

സംവിധായകന്‍ എ.എല്‍ വിജയ്ക്കും ഭാര്യ ഐശ്വര്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. വിജയുടെ സഹോദരന്‍ ഉദയ് ആണ് കുഞ്ഞ് പിറന്ന സന്തോഷം ട്വിറ്ററിലൂടെ പങ്കുവച്ചത്.

2019 ജൂലൈ 11 നാണ് വിജയും ഐശ്വര്യയും വിവാഹിതരായത്. ചെന്നൈ സ്വദേശിയാണ് ഡോക്ടര്‍ ഐശ്വര്യ. വിജയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

അമല പോളായിരുന്നു വിജയ്യുടെ ആദ്യ ഭാര്യ. 2014 ലായിരുന്നു ഇവരുടെ വിവാഹം . 2017-ല്‍ അമലയുമായി വിജയ് വേര്‍പിരിയുകയും ചെയ്തു.

മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എ.എല്‍ വിജയ്.

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം തലൈവിയാണ് വിജയിന്റെ പുതിയ ചിത്രം. കങ്കണ റണാവത് ആണ് ചിത്രത്തില്‍ ജയലളിതയെ അവതരിപ്പിക്കുന്നത്. മലയാളി നടി ഷംന കാസിമാണ് ചിത്രത്തില്‍ ശശികലയുടെ വേഷത്തില്‍ എത്തുന്നത്.

Top