കരുണാനിധിയുടെ നില അതീവഗുരുതരം; 2,000 പൊലീസുകാരെ ചെന്നൈയില്‍ വിന്യസിച്ചു

ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയുടെ നില വീണ്ടും വഷളായതായി റിപ്പോര്‍ട്ട്. കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം 80 ശതമാനവും നിലച്ചതായാണ് സൂചന. പനിയും മൂത്രാശയത്തിലെ അണുബാധയുമാണ് ആരോഗ്യസ്ഥിതി വഷളാകാന്‍ കാരണമായത്. അണുബാധ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

അതേസമയം അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് സംസ്ഥാന പൊലീസ് മേധാവി ടി.കെ.രാജേന്ദ്രന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. ആശുപത്രിക്കു സമീപം സുരക്ഷയ്ക്കായി 2,000 പോലീസുകാരെ വിന്യസിച്ചു. എത് സ്ഥിതിഗതികളും നേരിടുന്നതിനുവേണ്ടിയാണ് പോലീസിനെ പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. പ്രധാന നഗരങ്ങളിലും റെയില്‍വെ, ബസ് സ്റ്റേഷനുകളിലും തമിഴ്നാട് സ്പെഷ്യല്‍ പൊലീസ് ബറ്റാലിയനെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയമിച്ചിട്ടുണ്ട്.

Top