ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധി വീണ്ടും സാധാരണ നിലയിലേക്കു മടങ്ങുന്നുവെന്നു കാവേരി ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിന്‍. ആരോഗ്യനില മോശമായെങ്കിലും സാധാരണ നിലയിലേക്കു അദ്ദേഹം മടങ്ങിവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികില്‍സ തുടരുകയാണെന്നും കാവേരി ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ, അദ്ദേഹം ചികില്‍സയില്‍ കഴിയുന്ന ആല്‍വാര്‍പെട്ടിലെ കാവേരി ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.
കരുണാനിധിയുടെ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തി.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്.