മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു;എം.കെ സ്റ്റാലിന്‍

ചെന്നൈ:മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നീ ഏജന്‍സികളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് സ്റ്റാലിന്‍ മോദിക്കെതിരെ പ്രതികരിച്ചത്.

തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. കാവേരി നദീതടം പൂര്‍ണമായും വരള്‍ച്ചയുടെ പിടിയിലാണ്. എന്നാല്‍ ഇതുവരെ കാവേരി ബോര്‍ഡ് രൂപീകരിക്കാനായിട്ടില്ലെന്നും സ്റ്റാലിന്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ തമിഴ്‌നാട് സര്‍ക്കാര്‍ തളര്‍ന്നു കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Top