m.k muneer – election

കോഴിക്കോട്: വര്‍ഗീയവോട്ടുകള്‍ നേടി ജയിക്കുന്നതിനേക്കാള്‍ ഭേദം തോല്‍ക്കുന്നതാണെന്ന് മന്ത്രി എം.കെ.മുനീര്‍. ബേപ്പൂര്‍ മണ്ഡലത്തില്‍ സാമുദായിക ധ്രുവീകരണത്തിന് ശ്രമം നടന്നിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരായവര്‍ മറുപടി പറയണം.

ബേപ്പൂരില്‍ ഇടതുസ്ഥാനാര്‍ഥി തോറ്റാല്‍ കോഴിക്കോടിന് മുസ്ലിം മേയറും മുസ്ലിം എംഎല്‍എയും ലഭിക്കുമെന്ന ഡിസിസി പ്രസിഡന്റ് കെ.സി.അബുവിന്റെ പ്രസംഗത്തെ അധികരിച്ച് ഉയര്‍ന്ന ചോദ്യത്തിനായിരുന്നു സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ മുനീറിന്റെ മറുപടി.

ഭരണമുന്നണിയുടെ അവകാശവാദങ്ങളെ കടന്നാക്രമിച്ചായിരുന്നു ഇടത് മുന്നണിയെ പ്രതിനിധീകരിച്ചെത്തിയ സി.പി.മുസാഫിര്‍ അഹമ്മദ് സംസാരിച്ചത്. ഇരുമുന്നണികളുടെയും വികസനപ്രവര്‍ത്തനങ്ങള്‍ താഴേതട്ടിലേക്ക് എത്തുന്നില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സതീഷ് കുറ്റിയില്‍ ആരോപിച്ചു.

Top