m.k dhamodharan resign c.m legal adviser position

കൊച്ചി : മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഇന്നു ചേരുന്ന ഇടതുപക്ഷ മുന്നണി യോഗത്തില്‍ സിപിഐയും ദാമോദരനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കാനിരിക്കുകയായിരുന്നു.

അതേസമയം താനിതുവരെ പദവി ഏറ്റെടുത്തിട്ടില്ലെന്നാണ് ദാമോദരന്‍ പറയുന്നത്.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടിയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്റെ കേസ് ഏറ്റെടുത്തതുമാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്‌.

Top