m j akbar statement

റിയാദ്: രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് സൗദി അറേബ്യന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍.

സൗദി സ്ഥാനപതി ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു.

ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്യാമെന്നും സൗദി വാഗ്ദാനം ചെയ്തായും വിദേശകാര്യ സഹമന്ത്രി അറിയിച്ചു.

ഇന്ത്യക്കാരുടെ ശമ്പള കുടിശിഖ ലഭിക്കണം, നാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യ ഉന്നയിച്ചത്.

ആയിരക്കണക്കിന് ഇന്ത്യക്കാരാണു ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ കുടുങ്ങിയിരിക്കുന്നത്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമിച്ചുവരിക യാണ്.

Top