ബിജെപി സംഘടനാ സെക്രട്ടറിയായി എം ഗണേശന്‍ തന്നെ തുടരും

തിരുവനന്തപുരം: ബിജെപി സംഘടനാ സെക്രട്ടറിയായി എം ഗണേശന്‍ തന്നെ തുടരും. കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാണ് ഗണേശന്‍. ഗണേശനെ നീക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നു. കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നീക്കം പാളിയത്.

കൂടാതെ ബത്തേരി കോഴ വിവാദത്തിലും ആരോപണ വിധേയനായിരുന്നു ഗണേശന്‍. സംഘടന സെക്രട്ടറി എന്ന നിലയില്‍ ഗണേശന് വലിയ വീഴ്ച വന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിഗമനം. ആര്‍എസ്എസ് നേതൃത്വം എം ഗണേശന്റെ പേര് വീണ്ടും നിര്‍ദേശിച്ചിട്ടുണ്ടെന്നും വിവരം. കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിലാണ് തീരുമാനം. മൂന്ന് ദിവസമായി യോഗം നടന്നുകൊണ്ടിരിക്കുകയാണ്.

Top